മറന്നുപോയ പേര് കൌതുകത്തിന് തിരഞ്ഞപ്പോള്‍ കണ്ണിലുടക്കിയ ബാല്യകാല ഫോട്ടായ്ക്ക് റസിയ എന്നു പേര്. 16 ഇഞ്ച് വീതിയുള്ള LCD മോണിറ്ററില്‍ വിരിഞ്ഞ വെയിലിന് ഇളം ചൂടുള്ള ഇരുട്ട്. സ്നേഹത്തിന്റെ, ഓര്‍മയുടെ കൈതപ്പൂമണത്തില്‍ മുങ്ങിയ സങ്കടകാലത്തിന്റെ ഇരുട്ട് ഏത് മഷിത്തണ്ട് കൊണ്ടു മായ്ചുകളയാനാണ് ?
ഏഴാം ക്ലാസ്സുമുതല്‍ പുതിയ സ്ക്കൂളില്‍ ചേര്‍ന്ന് പഠിക്കണമെന്ന വീട്ടുകാരുടെ ആജ്ഞ ധിക്കരിക്കണമെന്നു തോന്നിയത് അവളെ, വെളുത്തു മെലിഞ്ഞ ആ കൂട്ടുകാരിയെ വിട്ടുപോകാനുള്ള അധൈര്യത്തില്‍ നിന്നുമായിരുന്നു. ഉപ്പുമാവിന് ക്യൂ നില്‍ക്കുമ്പോള്‍ പാത്രം കൊണ്ടുവരാത്തവര്‍ക്ക് ഉപ്പുമാവില്ല എന്നു പ്രഖ്യാപിക്കുന്ന അധ്യാപകരുടെ കണ്ണുവെട്ടിച്ച് തനിക്കു കിട്ടിയ ഉപ്പുമാവ് കടലാസില്‍ പൊതിഞ്ഞു കെട്ടി, ഇരുമ്പുവസി എനിക്കു നേരെ നീട്ടിയിരുന്ന അവളുടെ പേര് റസിയ എന്നായിരുന്നു. ഒരിക്കല്‍ പിടിക്കപ്പെട്ട കള്ളത്തരത്തിന് എനിക്കു നേരെ ചൂരല്‍ കനത്തു വീഴുമ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞിരുന്നുവോ? അണഞ്ഞുപോയ ഒരു പാനീസ് വിളക്കുപോലെ ആദ്യമായി പഠിച്ച പള്ളിക്കൂടത്തെ ഓര്‍മയില്‍ നിന്ന് പലവുരു മായ്ച്ചുകളയുമ്പോഴും ബാല്യകാലത്തിന്റെ പൊള്ളൂന്ന ഉച്ചവെയിലില്‍ അവള്‍ ഒരു മഞ്ഞുകൂടാരമായി നിലം പൊത്തുകയായിരുന്നു…
പള്ളിക്കൂടവും ഇരുമ്പുവസിയും ഉപ്പുമാവും ഫേസ് ബൂക്കിലും നിറഞ്ഞുനിന്നു. അവളുടെ കല്യാണഫോട്ടോ കാണാനുള്ള ആകാംക്ഷ എന്റെ ടെക്സ്റ്റുകളില്‍ വിറച്ചുനിന്നു. മൈലാഞ്ചിയിട്ട കൈകള്‍, മിന്നുന്ന തട്ടമിട്ട് ചിരിച്ചു നില്‍ക്കുന്ന മുഖം നിറഞ്ഞ കിനാവിന്റെ ഗസല്‍ പാട്ടുകള്‍.
ബലി പെരുന്നാള്‍ ദിനം ഇമെയിലില്‍ വന്നു ദുബായിലെ മാംസവില്പന ശാലയില്‍ നിന്ന് തല്ലുകിട്ടിയ വെളുത്ത തുടകള്‍ കാണിച്ചുതരാന്‍ അരയോളം സാരി ഉയര്‍ത്തി നില്‍ക്കുന്ന ഒരു കീറപ്പുസ്തകം. ഞാന്‍, ഞാനല്ലായിരുന്നെങ്കില്‍ *കോരിത്തരിച്ചേനെ എന്റെ കമ്പ്യൂട്ടര്‍…
*ടിപി രാജീവന്റെ കോരിത്തരിച്ച നാള്‍ എന്ന കവിതയിലെ വരികള്‍ ഓര്‍മിക്കുന്നു.